കളഞ്ഞു കിട്ടിയ വസ്തുക്കൾ കയ്യിൽ സൂക്ഷിച്ചാൽ ശിക്ഷ..

0
274 views

ദോഹ : നഷ്ടപ്പെട്ട വസ്തുക്കൾ (ഫോൺ, പണം, സ്വർണം, ആഭരണങ്ങൾ) ആരെങ്കിലും കണ്ടെത്തിയാൽ അത് കണ്ടെത്തി 7 ദിവസത്തിനകം ഉടമയ്ക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൈമാറണമെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ടെക്നിക്കൽ ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് ഫഹദ് ജാസിം അൽ മൻസൂരി ജനങ്ങളോട് അഭ്യർത്ഥിച്ചു.

അല്ലാതെ അയാൾ തന്റെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ആ കാലയളവിൽ അത് കൈമാറാതിരിക്കുകയും ചെയ്താൽ, നിയമപ്രകാരം, അയാൾക്ക് ആറ് മാസം വരെ തടവും 3,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഷണത്തിനോ കവർച്ചയ്ക്കോ വിധേയരായാൽ ഉടൻ പോലീസിൽ അറിയിക്കുക. എമർജൻസി 999-ലേക്ക് വിളിക്കുമ്പോൾ കൃത്യമായ ലൊക്കേഷൻ നൽകുന്നത് അൽ ഫാസ, സിവിൽ ഡിഫൻസ്, ആംബുലൻസ് എന്നിവയെ വേഗത്തിൽ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.