ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍..

0
181 views
metro

ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് കാണാനെത്തുന്ന ആരാധകര്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കുമായി ദോഹ മെട്രോ ഇപ്പോള്‍ ദിവസവും നടത്തുന്നത് ഒരു ലക്ഷത്തോളം ട്രിപ്പുകള്‍ എന്ന് ഖത്തര്‍ റെയില്‍. സ്റ്റേഷനുകളില്‍ കളിയാരാധകരെ സ്വീകരിക്കുന്നതിനും വഴികാട്ടുന്നതിനും പ്രത്യേക ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്.

മൂന്ന് ലൈനുകളിലായി 110 ട്രെയിനുകളാണ് ഓടുന്നത്. 76 കിലോമീറ്റര്‍ വരുന്ന റൂട്ടില്‍ 37 സ്റ്റേഷനുകളാണ് ഉള്ളതെന്നും ഖത്തര്‍ റെയില്‍ അസറ്റ് മാനേജ്മെന്റിലെ എന്‍ജിനീയര്‍ ഹംദാന്‍ റാഷിദ് അല്‍ മുല്ല പറഞ്ഞു.