ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം…

0
130 views

ദോഹ. ഐക്യരാഷ്ട്ര സംഘടനയുടെ റോഡ് സുരക്ഷക്കായുള്ള ആദ്യ പതിറ്റാണ്ടില്‍ ഖത്തറില്‍ റോഡപകട മരണനിരക്ക് 61% കുറഞ്ഞതായി പഠനം. 2011 മുതല്‍ 2020 വരെയുള്ള റോഡപകടങ്ങളും മരണ നിരക്കും വിശകലനം ചെയ്ത പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മികച്ച റോഡുകള്‍, കണിശമായ നിയമ വ്യവസ്ഥ, വ്യസ്ഥാപിതമമായ ബോധവല്‍ക്കരണം മുതലായവയാകാം റോഡപകട മരണനിരക്ക് കുറയാന്‍ കാരണമെന്നാണ്.വിലയിരുത്തപ്പെടുന്നത്. 2011- 2020 കാലത്തെ നാഷണല്‍ റോഡ് ട്രാഫിക് ഇന്‍ജുറി, ഖത്തര്‍ നാഷണല്‍ ട്രോമ രജിസ്റ്ററി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ വിശദമായി വിശകലനം ചെയ്ത് തയ്യാറാക്കിയ പഠനം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ട്രോമ സെന്റര്‍ മേധാവി ഡോ. ഹസന്‍ അല്‍ ഥാനിയാണ് അവതരിപ്പിച്ചത്.