കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്മായി ഖത്തർ ഫോറം പ്രവർത്തകർ സംവദിച്ചു.

0
15 views

ദോഹ: നാട്ടിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾക്കുണ്ടാകുന്ന ആശങ്കകൾ ദുരീകരിക്കാനും നിജസ്ഥിതികൾ വിവരിക്കാനും കൊടിയത്തൂർ ഏരിയാ സർവീസ് ഫോറം ഖത്തർ അംഗങ്ങൾക്കായി സംഘടിപ്പിച്ച സൂം മീറ്റിഗിൽ കൊടിയത്തൂർ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ഷംലൂലത്ത് , വാർഡ് മെമ്പർമാരായ ടി കെ അബൂബക്കർ മാസ്റ്റർ, ഫസൽ കൊടിയത്തൂർ എന്നിവർ പങ്കെടുത്തു. നിദാൽ അബ്ദുൽ അസീസിന്റയ് ഖിറാഅതോടെ ആരംഭിച്ച ചടങ്ങിൽ ഫോറം ജനറൽ സെക്രട്ടറി അമീൻ കൊടിയത്തൂർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അബ്ദുൽ അസീസ് പുതിയൊട്ടിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. സെക്രട്ടറി അമീർ അലി റിപ്പോർട്ട് അവതരിപ്പിച്ചു.

അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ മഹാമാരിക്കെതിരെ പോരാടുന്നവർക്ക്‌ ഐക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു.

കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും എല്ലാവരും ചേർന്നുള്ള നിരന്തര പ്രയത്നത്തിലൂടെ കേസുകൾ കുറച്ചുകൊണ്ടു വരുന്നതിന് കാര്യഷമമായി ശ്രമിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.

പ്രവാസികൾ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല ഗവൺമെൻറ് തലത്തിൽ സാധ്യമായ കാര്യങ്ങളെല്ലാം ഇരുപത്തിനാലു മണിക്കൂറും ജാരൂഗരായി ചെയ്യുന്നുണ്ട്.

ജില്ലാ തലത്തിൽ നോട്ട് മാപ് ചാർട്ടിൽ നമ്മൾ മുൻപിൽ തന്നയെയാണ്. കോവിഡ് നിയന്ത്രണവും രോഗീ പരിചരണവും വാർഡ് തലത്തിൽ കാര്യക്ഷമമായി നടക്കുന്നതായി അറിയിച്ചു. പഞ്ചായത്തിലെ മെഡിക്കൽ പ്രവർത്തനങ്ങൾക്കു നേതൃത്വമേകുന്ന ഡോക്ടർ മനുലിൻ്റെ പ്രവർത്തനങ്ങളെയും, RRT പ്രവർത്തകരെയും, പോലീസ് , ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ , അധ്യാപകർ അടക്കമുള്ള എല്ലാവരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു .

ഫോറത്തിന്റ്റെ നേതൃത്വത്തിൽ നാട്ടിൽ നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ഡൊമിസിലിയറി സെന്ററുകൾക്ക് ആവശ്യമായ സാധനകളുടെ ലിസ്റ്റ് പ്രസിദീകരിച്ച ഉടനെ തന്നെ പഞ്ചായത്തുമായി ബന്ധപ്പെടുകയും എല്ലാ വിധ സഹായങ്ങൾ ഓഫർ ചെയുകയും ആദ്യ പടിയായി ഓക്സി മീറ്ററുകൾ സംഭാവന ചെയ്യുകയും ചെയ്ത ഖത്തർ ഫോറത്തിനെ പ്രസിഡന്റും വാർഡ് മെമ്പർമാരും പ്രത്യേകം അഭിനന്ദിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഖത്തർ ഗവണ്മെന്റ് സ്വദേശി വിദേശി പരിഗണയില്ലാതെ നൽകി വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കോവിഡ് കെയർ പ്രവർത്തനങ്ങൾ ഫോറം പ്രവർത്തകനും ഹമദ് മെഡിക്കൽ കോര്പറേഷൻ ജീവനക്കാരനുമായ യാസീൻ അബ്ദുല്ല വിശദീകരിച്ചു.

പ്രവാസികൾക്കും കൂടി നിക്ഷേപ അവസരമുള്ള നല്ല പ്രൊജക്ടുകൾ സമർപ്പിച്ചാൽ പരിഗണിച്ചു വേണ്ട സഹായങ്ങൾ നൽകാമെന്ന് പഞ്ചായത്ത് ഭാരവാഹികൾ ചോദ്യോത്തരത്തിനിടയിൽ പറഞ്ഞു. കാവിൽ അബ്ദുറഹിമാൻ , ഇ. എ നാസർ , റഫീഖ് സി. കെ , അബ്ദുല്ലാഹി ടി. ടി ഫിൽസർ ടി.കെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .

തുടർന്ന് ബാക്കിർ, ഫാസില ടി , ഷിഹാബുദ്ധീൻ പി.പി.സി എന്നിവരെ ഇലക്ഷൻ പ്രവചനമൽസര വിജയികളായും സീനത്ത് മുജീബ്, ആഷിഖ് അലി, അബ്ദുൽ സലാം പി പി സി എന്നിവരെ പ്രോൽസാഹന സമ്മാന ജേതാക്കളായും വൈസ് പ്രസിഡന്റ് ഷഫീഖ് വി വി പ്രഖ്യാപിച്ചു. സെക്രട്ടറി ഇല്യാസ് നന്ദി പറഞ്ഞു.