ഖത്തറില്‍ ദേശീയ ദിനാഘോഷത്തിനിടെ വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി..

0
85 views
Alsaad street qatar local news

ഖത്തറില്‍ ദേശീയ ദിനാഘോഷത്തിനിടെ വാഹനങ്ങള്‍ അലങ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഡിസംബര്‍ 15 മുതല്‍ 21 വരെ പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി.

1- നിര്‍ദേശം അനുസരിച്ച് വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന തരത്തില്‍ ചിത്രങ്ങളോ കൊടിതോരണങ്ങളോ കൊണ്ട് അലങ്കരിക്കരുത്. 2- ദേശീയ ദിനത്തില്‍ വാഹനങ്ങളുടെ നിറം മാറ്റാന്‍ പാടില്ല. 3- വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡില്‍ ചായം പൂശരുത്.

4- കൊടികളോ തോരണങ്ങളോ സ്റ്റിക്കറുകളോ ഉപയോഗിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കാന്‍ പാടില്ല.

5- വാഹനത്തിനുള്ളില്‍ നിന്നും ശരീര ഭാഗങ്ങള്‍ പുറത്തേക്കിട്ടാല്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കും. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഗതാഗത നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ നിരീക്ഷണ സംവിധാനങ്ങള്‍ നിയമ ലംഘകരെ പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്യും.