ഖത്തർ ദേശീയ ദിന തയ്യാറെടുപ്പുകളോട് അനുബന്ധിച്ച് ഇന്ന് കോർണിഷ് റോഡ് ഭാഗികമായി അടക്കും എന്ന ആഭ്യന്തര മന്ത്രാലയം..

0
35 views

ഖത്തർ ദേശീയ ദിന തയ്യാറെടുപ്പുകളോട് അനുബന്ധിച്ച് ഇന്ന് കോർണിഷ് റോഡ് ഭാഗികമായി അടക്കും എന്ന ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ച (ഡിസംബർ 17) രാവിലെ 6:30 മുതൽ 9:30 വരെ ക്യൂ പോസ്റ്റ് ഇന്റർസെക്ഷനിൽ നിന്ന് റെഡ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള ദിവാൻ ഇന്റർസെക്ഷനിലേക്കുള്ള റോഡുകൾ അടക്കും. ഇന്ന് തന്നെ ഉച്ചയ്ക്ക് 1 മുതൽ 5:30 വരെ നാഷണൽ തിയേറ്റർ ഇന്റർസെക്ഷനിൽ നിന്ന് റെഡ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള ദിവാൻ ഇന്റർസെക്ഷനിലേക്കുള്ള റോഡുകൾ വീണ്ടും അടച്ചിടും എന്ന് വകുപ്പ് ട്വിറ്റർ പേജിൽ അറിയിച്ചു.