ഖത്തറില്‍ 4 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു…

0
129 views

ദോഹ. ഖത്തറില്‍ 4 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് മടങ്ങിയ പൗരന്മാരിലും താമസക്കാരിലുമാണ് നാല് കേസുകളും കണ്ടെത്തിയത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച നാലില്‍ മൂന്ന് പേരും വാക്‌സിനേഷന്‍ രണ്ട് ഡോസുകളുമെടുത്തവരാണെന്നും രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം കഴിഞ്ഞവരാണെന്നും പൊതുജന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നാലാമത്തെ വ്യക്തി വാക്‌സിനെടുത്തിട്ടില്ല. നാലു പേരും പത്യേക ക്വാറന്റൈനിലാണെന്നും ആര്‍ക്കും ആശുപത്രിയില്‍ പ്രവേശനം ആവശ്യം വന്നിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.ഇവർക്ക് സുഖം മാറുകയും നെഗറ്റീവ് പരിശോധന ഫലം ലഭിക്കുന്നതുവരെ എല്ലാവരും ക്വാറന്റൈനില്‍ തുടരും.