കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് കോവിഡ് പ്രതിരോധത്തിന് 670 ലക്ഷം ഡോളര്‍ സഹായം നല്‍കി..

0
6 views
rapid test covid

ദോഹ. കോവിഡ് മഹമാരി സമയത്ത് വിവിധ രാജ്യങ്ങളിൽ കോവിഡിനെതിരെ യുള്ള പോരാട്ടത്തില്‍ സഹായിക്കുന്നതിനായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ഏകദേശം 67 മില്യണ്‍ ഡോളര്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്.

”2020 മുതല്‍ നവംബര്‍ 2021 വരെ, ഗവി (വാക്സിന്‍ അലയന്‍സ്)ക്കുള്ള സഹായം ഉള്‍പ്പെടെ 31 രാജ്യങ്ങളിലായി 67 മില്യണ്‍ ഡോളറാണ് ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ചിലവഴിച്ചതെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ട്വീറ്റ് ചെയ്തു.