യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി ഖത്തര്‍ എയര്‍വെസ്..

0
183 views

ദോഹ: യൂറോപ്യന്‍ വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങി ഖത്തര്‍ എയര്‍വെസ്. എയര്‍ബസില്‍ നിന്നും വാങ്ങിയ വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ച് ഉപയോഗശൂന്യമായതിനെ തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേസ് നിയമനടപടികളിലേക്ക് നീങ്ങിയത്.

എയര്‍ബസില്‍ നിന്ന് വാങ്ങിയ 21 വിമാനങ്ങളാണ് ഇങ്ങനെ പറക്കാനാവാതെ നിര്‍ത്തിയിട്ടിരി ക്കുന്നത്. ലണ്ടന്‍ ഹൈക്കോടതിയുടെ ടെക്നോളജി ആന്റ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.