അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കൂടുതൽ മൊബൈൽ ക്യാമറകൾ വിന്യസിച്ചു..

0
28 views

ദോഹ:ഖത്തറിൽ മരണങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുന്ന അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത വേഗതയാണ്. ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പദ്ധതികളുടെ ഭാഗമായി അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കൂടുതൽ മൊബൈൽ ക്യാമറകൾ വിന്യസിച്ചു.

മൊബൈൽ റഡാർ ഉപയോഗിച്ച് അതിവേഗത്തിൽ ഓടിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സിവിൽ, പോലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

(അമിത വേഗതയ്ക്കുള്ള ശിക്ഷ വാഹനം പിടിച്ചെടുക്കുകയും വാഹനം ഓടിക്കുന്നയാളെ നിയമ പ്രകാരം ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയുമാണ്.)