ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

0
106 views
rapid test covid

ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2053 പേർ ഖത്തറിലുള്ളവരും 726 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. 317 പേർക്കാണ് രോഗമുക്തി. ആകെ രോഗികൾ 12881ലേക്ക് ഉയർന്നിട്ടുണ്ട്.

പ്രതിദിന ടെസ്റ്റ് 36619 ലേക്ക് ഉയർന്നിട്ടുണ്ട്. ടെസ്റ്റ് ദൗർലഭ്യത്തിന് ഒരു പരിധി വരെ പരിഹാരം കണ്ട് യാത്ര കഴിഞ്ഞു മടങ്ങിയെത്തിയവർക്കും 50 വയസ്സിൽ താഴെയുള്ളവർക്കും പിസിആറിന് പകരം ആന്റിജൻ ടെസ്റ്റ് അനുവദനീയമാക്കി. പിസിആർ ആവശ്യമുള്ളവർക്കായി ഇന്ന് മുതൽ ലുസൈലിൽ പുതിയ ഡ്രൈവ് കേന്ദ്രം തുറക്കും.