ഖത്തറിലെ പി.സി.ആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു..

0
54 views

ലുസൈൽ: ഖത്തറിലെ പി.സി.ആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്.

ആഴ്ച്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ഇവിടെ കാറുകളിലെത്തി രാവിലെ 8 മുതൽ രാത്രി 10 വരെ ടെസ്റ്റ് ചെയ്യാം. രാത്രി 9 മണി വരെയാണ് അവസാന പ്രവേശനം. സ്വന്തം വാഹനമില്ലാത്തവർക്ക് ടാക്സി ഉപയോഗിക്കാം.പരിശോധനക്കെത്തുന്നവർ ഹെൽത്ത് കാർഡും, ഖത്തർ ഐഡിയും, മാസ്കും ഇഹ്തിറാസ് ആപ്പും കരുതണം.

പിസിആർ മാത്രമേ ഇവിടെ ലഭിക്കൂ. ആന്റിജൻ ടെസ്റ്റ് 28 പിഎച്സിസി കേന്ദ്രങ്ങളിലാണ് ലഭ്യമാവുക. ഖത്തറിൽ പിസിആർ ടെസ്റ്റ് ലഭ്യമാകുന്ന ഏക പിഎച്സിസി കേന്ദ്രവും ഇതായിരിക്കും.