ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തതായി തൊഴില്‍ മന്ത്രാലയം…

0
85 views
covid_vaccine_qatar_age_limit

ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചവരുത്തിയ 24 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തതായി തൊഴില്‍ മന്ത്രാലയം. ലുസൈല്‍, ഖര്‍തിയ്യാത്ത്, ശഹാനിയ്യ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് വീഴ്ച കണ്ടെത്തിയത്. മാസ്‌ക് , സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ എന്നീ കാര്യങ്ങളിലാണ് വീഴ്ച കണ്ടെത്തിയതെന്ന് തൊഴില്‍ മന്ത്രാലയം.

എല്ലാ സ്ഥാപനങ്ങളും തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കണിശമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ തൊഴില്‍ മന്ത്രാലയം സ്ഥാപനാധികൃതരോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടു.