Monday, October 12, 2026
Home Covid_News ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി..

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി..

0
259 views

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1749 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 898 പേരാണ് പിടിയിലായത്. സാമൂഹ്യ അകലം പാലിക്കാത്തതിന് 831 പേരേയും മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 20 പേരെയും പിടികൂടി.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി അടഞ്ഞ സ്ഥലങ്ങളിലും തുറന്ന സ്ഥലങ്ങളിലുമെല്ലാം ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. പിടികൂടിയവരെ യെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

error: Content is protected !!