ദോഹ: ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
ജനുവരി എട്ട് മുതലാണ് രാജ്യത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. കൊവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരച്ചതിന് പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പൊതുജനങ്ങള്‍ രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ചും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചും ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വിശദീകരിച്ചു.