ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി ഖത്തര്‍ .

0
22 views

ദോഹ. ഏഷ്യന്‍ മെന്‍സ് ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റിക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി ഖത്തര്‍ . 2014, 2016, 2018, 2020 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ ഖത്തര്‍ ഈ വര്‍ഷം കിരീടം ചൂടി തുടര്‍ച്ചയായി 5 തവണ കിരീടം ചൂടിയവരെന്ന സൗത്ത് കൊറിയയുടെ റിക്കോര്‍ ഡിന് ഒപ്പമെത്താനാണ് ശ്രമിക്കുന്നത്.

മൊത്തം 8 ടീമുകളാണ് പ്രധാന റൗണ്ടിലുള്ളത്. പ്രധാന റൗണ്ടിലെ ഖത്തറിന്റെ ആദ്യ മല്‍സരം ഇന്ന് സൗദി അറേബ്യയുമായാണ്. നാല് തവണ ചാമ്പ്യന്മാരായ ഖത്തര്‍ ഇന്നലെ നടന്ന വാശിയേറിയ മല്‍സരത്തില്‍ യുണൈറ്റഡ് അറബ് എമിറൈറ്റ്‌സിനെ 22- 17 ന് പരാജയപ്പെടുത്തിയാണ് ഗ്രൂപ്പ് സി യില്‍ മുന്നിലെത്തി മല്‍സരത്തിന്റെ പ്രധാന റൗണ്ടിലേക്ക് പ്രവേശിച്ചത്.