ഖത്തറിലെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലങ്ങള്‍ മാത്രമെ ഇഹ്തിറാസ് ആപ്പില്‍ പ്രതിഫലിക്കുകയുള്ളു എന്ന് പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു….

0
51 views
rapid test covid

ദോഹ: ഖത്തറിലെ 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നെടുക്കുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെ ഫലങ്ങള്‍ മാത്രമെ ഇഹ്തിറാസ് ആപ്പില്‍ പ്രതിഫലിക്കുകയുള്ളു എന്ന് പൊതു ജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മറ്റു സ്വകാര്യ കേന്ദ്രങ്ങളില്‍ നടത്തുന്ന ഫലങ്ങള്‍ ഇഹ്തിറാസില്‍ പ്രതിഫലിക്കുകയില്ല. ഇവിടങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നും പരിശോധനയില്‍ പോസിറ്റീവ് ആകുന്ന വരെ എസ്.എം.എസ് മുഖേന അറിയിക്കും എന്നും അധികൃതര്‍.

രാജ്യത്ത് ഈ മാസം ആദ്യമായാണ് കൊവിഡ് പരിശോധനാ പ്രോട്ടോക്കോളുകളില്‍ താല്‍ക്കാലിക മാറ്റം കൊണ്ടു വന്നത്. ജനുവരി അഞ്ച് മുതല്‍ പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പല സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്ന് എടുക്കുന്ന ആന്റിജന്‍ ടെസ്റ്റ് ഫലം ഇഹ്തിറാസില്‍ പ്രതിഫലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് 101 അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററുകളുടെ ലിസ്റ്റ് മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചത്. അംഗീകൃത കേന്ദ്രങ്ങളുടെ പട്ടികയും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.