ഫ്രഷ് ചിക്കൻ, പാല്‍, എന്നിവയുടെ ഉല്‍പാദനത്തില്‍ ഖത്തര്‍ 100 ശതമാനം സ്വയം പര്യാപ്തത നേടിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ്…

0
72 views

ദോഹ: ഫ്രഷ് ചിക്കൻ, പാല്‍, എന്നിവയുടെ ഉല്‍പാദനത്തില്‍ ഖത്തര്‍ 100 ശതമാനം സ്വയം പര്യാപ്തത നേടിയതായി ഭക്ഷ്യ സുരക്ഷ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജാറല്ലാഹ് അല്‍ മര്‍രി. ഖത്തറിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ സ്ട്രാറ്റജി 2018- 23 ഭക്ഷ്യ രംഗത്തെ സുപ്രധാനമായ വെല്ലുവിളികളെ വിശകലനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതാണ് ഈ പുരോഗതിക്ക് കാരണമായത് എന്നും.

 

പ്രാദേശിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഗവണ്‍മെന്റ് നല്‍കുന്ന സാമ്പത്തിക സഹായവും ഖത്തര്‍ ഡവലപ്‌മെൻഡ് ബാങ്കിന്റെ പിന്തുണയും കാര്‍ഷിക ഉല്‍പാദന രംഗത്തും ഭക്ഷ്യ സുരക്ഷ രംഗത്തും വലിയ പുരോഗതിയുണ്ടാക്കാാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.