ദോഹ. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ മയ്‌നോരിട്ടീസ് കല്‍ച്ചറല്‍ സെന്റര്‍ ‘പ്രവാസ ജീവിത മുന്നേറ്റം ആദര്‍ശ രാഷ്ട്രീയ കരുത്തോടെ’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്നായി മന്‍സൂര്‍ പി.എച്ച് , ശംസുദ്ധീന്‍ വില്യപ്പിള്ളി, മുബാറക്ക് നെല്ലാളി, മുനീബ് കാസര്‍ഗോഡ്, ഹനീഫ് നന്ദി, ജബ്ബാര്‍ ഇരിക്കൂര്‍ എന്നിവരെ ചുമതതലപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് 66406359, 66265300, 6610949 എന്നി നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.