ഖത്തർ ജനസംഖ്യയിൽ വർദ്ധന..

0
2 views

ദോഹ. ഖത്തർ ജനസംഖ്യയിൽ വർദ്ധന മൊത്തം ജനസംഖ്യ 28.1 ലക്ഷമായി. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് രാജ്യത്ത് 2811774 ആളുകളാണുള്ളത്. ഇതിൽ 2029353 പുരുഷന്മാരും 782421 സ്ത്രീകളുമാണ്.

ഫെബ്രുവരി മാസം 1750 ജനനവും 228 മരണവും റിപ്പോർട്ട് ചെയ്തു. 376 വിവാഹവും 212 വിവാഹമോചനവും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തതായും പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി