ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജന ആരോഗ്യ മന്ത്രാലയം..

0
45 views

ദോഹ : ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജന ആരോഗ്യ മന്ത്രാലയം. ഫ്രാൻസിൽ നിന്നുള്ള ഈ ഉൽപ്പന്നത്തിന് നേരത്തെ ഫ്രാൻസിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇ.കോളി ബാക്ടീരിയ പുറപ്പെടുവിക്കുന്ന ഷിഗ എന്ന വിഷാംശത്തിന്റെ അളവ് ഇതിൽ കൂടുതൽ ആണെന്ന് കണ്ടെതി. പ്രമുഖ ഭക്ഷ്യ ഉല്പന്ന കമ്പനിയായ നെസ്‌ലെക്ക് കീഴിലുള്ള ബുയ്ടോണി എന്ന കമ്പനിയാണ് ഈ ബ്രാൻഡിന്റെ ഉടമസ്ഥർ.

ഈ ഉത്പന്നം ഉപയോഗിക്കരുതെന്നും, ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള, വയറിളക്കം, പനി മുതലായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ എത്രയും പെട്ടെന്ന് ഹെൽത്ത് സെന്ററുകളെ ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.