കിൻഡർ സർപ്രൈസ് ചോക്ലേറ്റുകൾ  വിപണിയിൽ നിന്നും താത്കാലികമായി പിൻ‌വലിക്കാൻ നിർമ്മാതാക്കളായ ഫെറേറോ തീരുമാനിച്ചു…

0
82 views
3D illustration of Salmonella Bacteria. Medicine concept.

യുകെയിലെ 63 സാൽമൊണല്ല കേസുകളുമായി ബന്ധപ്പെട്ട് മുട്ടയുടെ ആകൃതിയുള്ള ചില കിൻഡർ സർപ്രൈസ് ചോക്ലേറ്റുകൾ  വിപണിയിൽ നിന്നും താത്കാലികമായി പിൻ‌വലിക്കാൻ നിർമ്മാതാക്കളായ ഫെറേറോ തീരുമാനിച്ചു. ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുമുണ്ട്.

ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന സാൽമൊണല്ല ബാക്ടീരിയയുടെ അംശം ബെൽജിയൻ ഫാക്ടറിയിൽ കണ്ടെത്തിയതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് അധികൃതർ നൽകുന്ന വിശദീകരണം. എന്നിരുന്നാലും, യുഎഇയിലും ഗൾഫ് മേഖലയിലും ഒരു ഉൽപ്പന്നത്തിലും സാൽമൊണല്ല ബാക്ടീരിയയുടെ അംശം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് കമ്പനി ഉറപ്പുനൽകി.

ഉപഭോക്തൃ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ഇതിന് അനുസൃതമായി, ബെൽജിയത്തിൽ നിർമ്മിക്കുന്ന കിൻഡർ ഉൽപ്പന്നങ്ങളുമായി സാൽമൊണല്ലയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്, ഒരു കിൻഡർ ഉൽപ്പന്നവും സാൽമൊണല്ലയ്ക്ക് പോസിറ്റീവ് പരീക്ഷിച്ചിട്ടില്ലെന്ന് GCC-യിലെ ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഉപഭോക്താക്കൾക്കും ഉറപ്പുനൽകാൻ ഫെറേറോ ഗൾഫ് ആഗ്രഹിക്കുന്നു. ഫെറേറോ പ്രസ്താവനയിൽ വ്യക്‌തമാക്കി.

ഒരു മുൻകരുതൽ എന്ന നിലയിൽ, 2022 ഒക്ടോബർ 1-ന് കാലാവധി കഴിയുന്ന ബെൽജിയത്തിൽ നിർമ്മിച്ച Kinder Surprise Maxi 100 GR-ന്റെ പ്രത്യേക ബാച്ചുകൾ ഖത്തറിൽ നിന്നും യുഎഇയിൽ നിന്നും താത്കാലികമായി പിൻ‌വലിക്കുകയാണെന്ന് ഫെറേറോ പ്രസ്താവനയിലൂടെ അറിയിച്ചു.

സാൽമൊണല്ലഅണുബാധയുടെ ലക്ഷണങ്ങൾ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവയാണ്. ശരീരത്തിലെത്തിൽ എത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുകയെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അറിയിച്ചു.