ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി…

0
2 views
metro

ദോഹ: ദോഹ മെട്രോയും ലുസൈൽ ട്രാമും രാത്രിയിൽ കൂടുതൽ മണിക്കൂറുകൾ സർവീസ് ഉറപ്പാക്കുന്ന രീതിയിൽ സമയക്രമം മാറ്റി. ഈദ് വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം.

മെട്രോ, ട്രാം, മെട്രോ എക്സ്പ്രസ്, മെട്രോ ലിങ്ക്, സർവീസുകൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. മറ്റ് ദിവസങ്ങളിൽ ഇത് രാവിലെ 6 മുതൽ പുലർച്ചെ 1 വരെ പ്രവർത്തിക്കും. പുതിയ സമയക്രമം 2022 ഏപ്രിൽ 17 മുതൽ 2022 മെയ് 5 വരെയായിരിക്കും.