ദോഹ: ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, എക്‌സ്‌ചേഞ്ച് സ്‌റ്റോറുകൾ, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ അഡ്വൈസറികൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2022 മെയ് 1 ഞായറാഴ്ച മുതൽ മെയ് 5 വ്യാഴം വരെ ഈദുൽഫിത്തർ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും 2022 മെയ് 8 ഞായറാഴ്ച പൊതുജനങ്ങൾക്കായി സർവീസ് പുനരാരംഭിക്കും എന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.