കണ്ടൽ ചെടികളിലൂടെ വാഹനം ഓടിച്ച വ്യക്തിക്കെതിരെ നടപടി സ്വീകരിച്ച് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സംഭവത്തെക്കുറിച്ച് ഒരു പൗരൻ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
കണ്ടൽക്കാടുകളിലെ ടയർ ടാക്കുകൾ കാണിക്കുന്നത് ഉൾപ്പെടെ സംഭവത്തിന്റെ ഫോട്ടോകളും മന്ത്രാലയം പങ്കുവെച്ചു. നിയമലംഘനം നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉപയോഗിച്ച കാർ പിടിച്ചെടുത്തി ട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.