കേരള സഭയുടെ പുതിയ സമിതി കഴിഞ്ഞ ദിവസം നിലവിൽ വന്നപ്പോൾ ഖത്തറിൽ നിന്നുള്ള ഏക വനിത പ്രതിനിധിയായി ഷൈനി കബീർ.

0
69 views

ദോഹ: ലോക കേരള സഭയുടെ പുതിയ സമിതി കഴിഞ്ഞ ദിവസം നിലവിൽ വന്നപ്പോൾ ഖത്തറിൽ നിന്നുള്ള ഏക വനിത പ്രതിനിധിയായി ഷൈനി കബീർ. ടോസ്റ്റ് മാസ്റ്റേർസ് ഇന്റർനാഷണലിന്റെ ഡിസ്റ്റിംഗിഷ്ഡ് ടോസ്റ്റ്മാസ്റ്റേർസ് പുരസ്കാരം ലഭിച്ച ഷൈനി ആശയ വിനിമയ രംഗത്തും നേതൃത്വപരിശീലന രംഗത്തും സജീവമാണ്. ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആന്റ് എൻവയൺമെന്റിൽ സീനിയർ പ്രോഗ്രാമർ അനലിസ്റ്റായി ജോലി ചെയ്യുന്ന ഷൈനി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമാണ്.