ലേലത്തിൽ വെക്കുന്ന സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി പുതിയ ‘സൂം'(sooum) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. 

0
37 views

 ആഭ്യന്തര മന്ത്രാലയം ലേലത്തിൽ വെക്കുന്ന സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി പുതിയ ‘സൂം'(sooum) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

വാഹനങ്ങൾ, ബോട്ടുകൾ, ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ മന്ത്രാലയം പതിവായി ലേലത്തിൽ വിൽക്കാറുണ്ട്. എന്നാൽ നിലവിൽ, ആപ്ലിക്കേഷൻ ട്രാഫിക് പ്ലേറ്റ് നമ്പറുകളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

ആപ്പ് മൊബൈൽ ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാവും. Metrash 2 ആപ്ലിക്കേഷന്റെ രജിസ്ട്രേഷൻ വിശദാംശങ്ങളിലൂടെയോ പുതിയ അക്കൗണ്ട് സൃഷ്ടിക്കുന്നതിലൂടെയോ ആപ്പ് ആക്സസ് ചെയ്യാവുന്നതാണ്.

നൂതന സാങ്കേതിക സംവിധാനങ്ങൾക്കനുസൃതമായാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അതിൽ ഓട്ടോമേറ്റഡ് ബിഡ്ഡിംഗ്, സ്മാർട്ട് സെർച്ച്, നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉള്പെടുത്തിയിട്ടുണ്ട്. ആപ്ലിക്കേഷൻ രണ്ട് തരത്തിലുള്ള പ്രത്യേക നമ്പർ പ്ലേറ്റ് ലേലങ്ങൾ വാഗ്ദാനം ചെയ്യുന്നു:

ബിഡ്ഡിംഗും എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റുമാണ് അവ. ഇത് വഴി 2023 ഒക്ടോബർ 31 വരെ ലേലത്തിൽ പങ്കെടുക്കാൻ ഉപയോക്താക്കൾക്കു ആവാം. ശേഷം കൂടുതൽ വിഭാഗങ്ങൾ കൂട്ടിച്ചേർക്കും.