ദോഹ. ഖത്തറിൽ പ്രതിദിനം ശരാശരി 353 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര കോവിഡ് റൗണ്ടപ്പനുസരിച്ച് ഖത്തറിൽ നിലവിൽ 2,664 സജീവ കോവിഡ് കേസുകളുണ്ട്. പ്രതിദിനം ശരാശരി 353 ആളുകൾ പോസിറ്റീവ് സ്ഥിരീകരിക്കുന്നു .ഇതിൽ 323 പേർ രാജ്യത്തിനകത്തുനിനിന്നുള്ളവരും 30 പേർ മടങ്ങിവരുന്ന യാത്രക്കാരുമാണ്.