ദോഹ : നിലവിൽ ഉപയോഗിച്ചുവരുന്ന നോട്ടുകൾക്ക് പകരം ഉപയോഗിക്കാവുന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കും എന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സഊദ് അൽതാനി അറിയിച്ചു. ഇതിനായുള്ള പ്രവർത്തനം പ്രാരംഭഘട്ടത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ കറൻസി പുറത്തിറങ്ങിയാൽ ഇപ്പോൾ ഉപയോഗിക്കുന്ന റിയാലിന് പകരം അത് ഉപയോഗിക്കാനാവും. പ്രിന്റ് കറൻസിയുടെ ഉപയോഗം കുറക്കുകയും സാമ്പത്തിക വിനിമയങ്ങൾ കൂടുതൽ എളുപ്പമാക്കുകയും ആണ് ഡിജിറ്റൽ കറൻസിയുടെ ലക്ഷ്യം.