ഈദ് അൽ-അദ്ഹ അവധികൾ അടുക്കുന്നതോടെ, ഖത്തറിൽ അവശ്യ സാധനങ്ങളുടെയും മറ്റും ഡിമാൻഡ് കുതിച്ചുയരുന്നു..

0
83 views
Alsaad street qatar local news

ഈദ് അൽ-അദ്ഹ അവധികൾ അടുക്കുന്നതോടെ, ഖത്തറിൽ വസ്ത്രങ്ങൾ, ആക്സസറികൾ, അനുബന്ധ വസ്തുക്കൾ എന്നിവയുടെ ഡിമാൻഡ് കുതിച്ചുയരുന്നു. ഈദ് അവശ്യ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും വിൽപ്പന കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അരായ റിപ്പോർട്ട് ചെയ്തു.

വേനലവധിയായതിനാലും നിരവധി കുടുംബങ്ങൾ വിദേശയാത്ര നടത്തുന്നതിനാലും വിൽപന ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഈ വർഷത്തെ ഈദ് അവധികൾ മാസത്തിന്റെ തുടക്കത്തിലാവുകയും തൽഫലമായി, മിക്ക ആളുകളുടെയും ശമ്പള ദിവസം വരികയും ചെയ്തതോടെയാണ് വിപണി സജീവമായത്.