മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ – വ്യവസായ മന്ത്രാലയം മുന്നറിയിപ്പ്.

0
14 views

ദോഹ: ഖത്തറിന്റെ സംസ്‌കാരത്തിനും മതമൂല്യങ്ങൾക്കും വിരുദ്ധമായ ഉത്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ – വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസ് ക്യാൻസൽ ചെയ്യുകയോ ഒരു മില്ല്യൺ റിയാൽ വരെ പിഴയോ സ്ഥാപനങ്ങൾ സ്ഥിരമായി അടച്ചുപൂട്ടുകയോ ചെയ്യും.

രാജ്യത്തിന്റെ പാരമ്പര്യവും സംസ്ക്കാരവും ഇസ്ലാമിക മൂല്യങ്ങളും ബഹുമാനിക്കണമെന്നും ഇതിനു വിരുദ്ധമായ ഓഡിയോ-വിഷ്വൽ സാധനങ്ങളോ പരസ്യ വാചകങ്ങളോ ചിത്രങ്ങളോ പ്രദർശിപ്പിക്കരുതെന്നും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.

ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് സാധനങ്ങൾ പൂർണമായും പരിശോധിക്കണമെന്നും രാജ്യതാല്പര്യത്തിനു വിരുദ്ധമായ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.