ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധന…

0
53 views

ദോഹ. ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധന. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ജൂലൈയിൽ ഖത്തറിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 5,849 ആയിരുന്നു. 2021 ലെ അതേ മാസത്തെ അപേക്ഷിച്ച് 7.5 ശതമാനം വളർച്ച രേഖപ്പെടുത്തി.

സ്വകാര്യ മോട്ടോർസൈക്കിളുകളുടെ രജിസ്ട്രേഷൻ 2022 ജൂലൈയിൽ 580 ആയി. 2021 ൽ ഇതേ കാലയളവിൽ ഇത് 297 ആയിരുന്നു. എന്നാൽ ഈ വർഷം ജൂണിൽ 1123 സ്വകാര്യ മോട്ടോർസൈക്കിളുകളുടെ രജിസ്ട്രേഷൻ നടന്നു.