ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്കായുള്ള ഹയ്യ സേവന കേന്ദ്രം ഒക്ടോബര്‍ ഒന്നിന് തുറക്കും..

0
110 views

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി ഹയ്യ സേവന കേന്ദ്രം ഒക്ടോബര്‍ 1 ശനിയാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.

അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ സ്ഥിതി ചെയ്യുന്ന ഈ സര്‍വീസ് സെന്റര്‍ ഹയ്യ കാര്‍ഡ് അന്വേഷണങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് മുഖാമുഖ സേവനവും നല്‍കും.