ദോഹ : ഖത്തര്‍ ലോകകപ്പിലെ ഫേവറിറ്റുകള്‍ ബ്രസീലും ഫ്രാന്‍സുമാണെന്ന് സൂപ്പര്‍ താരം ലയണല്‍ മെസ്സി. അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസ്സി മനസ് തുറന്നത്. ജര്‍മ്മനി, ഇംഗ്ലണ്ട്, സ്‌പെയ്ന്‍ എന്നിവരും കിരീട സാധ്യത ഉള്ളവരാണ് എങ്കിലും സാധ്യത കൂടുതല്‍ ബ്രസീലിനും ഫ്രാന്‍ സിനുമാണ് എന്നായിരുന്നു മെസ്സിയുടെ പ്രതികരണം.
മെസ്സി കപ്പുയര്‍ത്തുന്നത് കാത്തിരിക്കുന്ന അര്‍ജന്റീന ആരാധകരെ നിരാശയിലാഴ്ത്തി യായിരുന്നു മെസ്സിയുടെ പ്രതികരണം. ലോകകപ്പ് അടുത്ത് നില്‍ക്കെ സഹതാരങ്ങളായ എയ്ഞ്ചല്‍ ഡി മരിയയുടെയും ഡിബാലയുടെയും പരുക്കില്‍ മെസ്സി ആശങ്ക പ്രകടിപ്പിച്ചി രുന്നു. തോല്‍വിയറിയാതെയാണ് മെസ്സിയുടെയും സംഘത്തിന്റെയും ഖത്തറിലേക്കുള്ള കുതിപ്പ്.
ലോകകപ്പ് നേടാനുള്ള മെസ്സിയുടെ അവസാന അവസരമാണ് ഖത്തറിലേത്. 11 ലീഗ് കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗുകളും കോപ്പ അമേരിക്കയും നേടിയ താരത്തിന്, ലോകകപ്പ് കിരീടം എന്ന സ്വപ്‌നം മാത്രമാണ് ബാക്കിയുള്ളത്.