വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ഊർജിതമാക്കി…

0
20 views

ദോഹ: കെട്ടിടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 1985ലെ 4-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിൽ വില്ലകളുടെയും പാർപ്പിട കെട്ടിടങ്ങളുടെയും പാർട്ടീഷനുകൾ തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പരിശോധനാ കാമ്പെയ്‌നുകൾ ഊർജിതമാക്കി. 2021-ൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വില്ലകളുടെ പാർട്ടീഷനുമായി ബന്ധപ്പെട്ട് 1,400 ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

മുനിസിപ്പൽ നിയമങ്ങളുടെ ലംഘനങ്ങൾ തടയുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന്റെ സെർച്ച് ആൻഡ് ഫോളോ-അപ്പ്, പ്രിവന്റീവ് സെക്യൂരിറ്റി, അൽ ഫസ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റികളിലുട നീളം തീവ്രമായ പരിശോധന കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. ഇവയിൽ തൊഴിൽ സൗകര്യങ്ങളും കെട്ടിടനിർമ്മാണ ചട്ടങ്ങളുമാണ് ഏറ്റവുമധികം പരിശോധനയ്ക്ക് വിധേയമാക്കുക.