ഖത്തറില്‍ കോ വിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍..

0
73 views
covid_vaccine_qatar_age_limit

ദോഹ. ഖത്തറില്‍ കോ വിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍-മസ്ലമാനി. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുന്നത് സംബന്ധിച്ച് ഖത്തര്‍ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോവിഡ് പൂര്‍ണമായും വിട്ടുപോകാത്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ കോ വിഡ്-19 ബാധിക്കുന്ന സന്ദര്‍ശകര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് പുതിയ ക്വാറന്റൈന്‍ നയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ആദ്യ അഞ്ച് ദിവസം സമ്പൂര്‍ണ്ണ ഹോട്ടല്‍ ക്വാറന്റൈനായിരിക്കും.

കൂടാതെ അഞ്ച് ദിവസത്തിന് ശേഷം രോഗബാധിതരെ പുറത്തു പോകാന്‍ അനുവദിക്കും, പക്ഷേ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തനിച്ചായിരിക്കുമ്പോള്‍ മാത്രമേ മാസ്‌ക് നീക്കംചെയ്യാന്‍ സ്വാതന്ത്ര്യ മുണ്ടാവുകയുള്ളൂ. സ്വദേശികള്‍ക്കും താമസക്കാര്‍ക്കും ഹോം ക്വാറന്റൈന്‍ മതിയാകും.