കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഖത്തര്‍ ലോകകപ്പ് തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി..

0
40 views

ദോഹ. കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഖത്തര്‍ ലോകകപ്പ് തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. കാല്‍പന്തുകളിലോകം ഉറ്റുനോക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് നാളെ തുടങ്ങും. നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോടെയാണ് ഫിഫ 2022 ലോകകപ്പിന് തുടക്കമാവുക.

ഫുട്‌ബോള്‍ ആവേശം വാനോളമുയര്‍ന്ന് ആഘോഷത്തിമര്‍പ്പോടെ കിക്കോഫിന് ഖത്തര്‍ പൂര്‍ണസജ്ജം. നാളെ വൈകുന്നേരം 7 മണിക്ക് അല്‍ ഖോറിലെ മനോഹരമായ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒന്നാകും ഖത്തറില്‍ നടക്കുക.