ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി.

0
81 views

ദോഹ : വിവാദ പ്രഭാഷകൻ ഡോ.സാക്കിർ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ച് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണ മെന്നാവശ്യപ്പെട്ട് ബിജെപി ഔദ്യോഗിക വക്താവ് സാവിയോ റോഡ്രിഗസ് രംഗത്തെത്തി. ലോകകപ്പിനിടെ പ്രഭാഷണം നടത്താൻ സാക്കിർ നായിക്കിനെ ഖത്തർ ക്ഷണിച്ചതായും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുക യാണ് ഖത്തർ ഇതിലൂടെ ചെയ്തതെന്നുമുള്ള തികച്ചും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വക്താവ് കേന്ദ്ര സർക്കാരിനെ സമീപിച്ചത്.

എന്നാൽ സാക്കിര്‍ നായിക്കിനെ ലോകകപ്പ് കാണാന്‍ ക്ഷണിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ച് ഖത്തര്‍. നവംബര്‍ 20ന് നടന്ന ഖത്തര്‍ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണെന്നും ഖത്തര്‍ നയതന്ത്ര മാര്‍ഗത്തിലൂടെ ഇന്ത്യയെ അറിയിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം മോശമാക്കാന്‍ മൂന്നാമതൊരു രാജ്യം സാക്കിര്‍ നായിക്ക് വിഷയം എടുത്തിട്ടതാകാമെന്നം ഖത്തര്‍ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.

സാക്കിര്‍ നായിക്കിനെ ഉദ്ഘാടനച്ചടങ്ങ് കാണാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കേണ്ട ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ക്കറിന്‍റെ പങ്കാളിത്തം പിന്‍വലിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ധന്‍കര്‍ അതിനുശേഷം മറ്റ് നയതന്ത്ര ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു.

സാക്കിര്‍ നായിക്കിനെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ഫുട്ബോള്‍ അസോസിയേഷനുകളും ഇന്ത്യന്‍ ആരാധകരും ലോകകകപ്പ് ബഹിഷ്കരിക്കണമെന്ന് ബിജെപി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.