ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ 100% റീസൈക്കിള്‍ ചെയ്ത കുപ്പികള്‍ ഉപയോഗിച്ച് കൊക്കക്കോള മാതൃകയായി..

0
18 views

ദോഹ. പരിസ്ഥിതി സൗഹൃദമായ ഫിഫ ലോകകപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ 100% റീസൈക്കിള്‍ ചെയ്ത കുപ്പികള്‍ ഉപയോഗിച്ച് കൊക്കക്കോള മാതൃകയായി. ഉത്തരവാദിത്തമുള്ള പ്ലാസ്റ്റിക് പുനരുപയോഗം സംബന്ധിച്ച സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ പ്രധാന സംരംഭങ്ങളുമായി യോജിച്ച്, കൊക്കകോളയുടെ 100% റീസൈക്കിള്‍ ചെയ്ത ബോട്ടിലുകള്‍ ഒരു ഫിഫ ലോകകപ്പ് ടൂര്‍ണമെന്റില്‍ ആദ്യമായി ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ചു.

ഈ പൈലറ്റ് സംരംഭത്തിന്റെ ഭാഗമായി, 350 എം.എല്‍ കൊക്കകോള, സ്‌പ്രൈറ്റ്, ഫാന്റ ബോട്ടിലുകളും 500 എം.എല്‍. അര്‍വ വാട്ടര്‍ ബോട്ടിലുകളുമാണ് റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളില്‍ ലഭ്യമാക്കിയത്.

ഖത്തര്‍ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കൊക്കകോള മിഡില്‍ ഈസ്റ്റ് സ്റ്റേഡിയങ്ങളും ഫാന്‍ സോണുകളും ഉള്‍പ്പെടെ, ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ഔദ്യോഗിക വേദികളിലുടനീളം കൊക്കക്കോളയുടെ പാനീയങ്ങളുടെ ശ്രേണിയില്‍ 100% റീസൈക്കിള്‍ ചെയ്ത കുപ്പികള്‍ അവതരിപ്പിച്ചത്.