ഇന്ത്യയുടെ ക്യൂബൻ ട്രേഡ്‌ കമ്മിഷണർ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.ജി. അനിൽകുമാറിന് തിരുവനന്തപുരത്ത്‌ ആദരവ്..

0
61 views

ഇന്ത്യയുടെ ക്യൂബ ട്രേഡ്‌ കമ്മിഷൻ പ്രവർത്തകസമിതിയംഗവും ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ്‌ കൗൺസിൽ ട്രേഡ്‌ കമ്മിഷണറുമായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.എൽ. ഫിൻകോർപ്‌ സി.എം.ഡി. അഡ്വ. കെ.ജി. അനിൽകുമാറിനെ ഇന്ത്യൻ ക്യൂബ ബിസിനസ്‌ ഫോറത്തിൽ ആദരിക്കും. നാളെ 2023 ജനുവരി 16ന്‌ വൈകീട്ട്‌ 4 മണിക്ക് തിരുവനന്തപുരം നന്ദാവനം വിവാന്റ ഹോട്ടലിലാണ്‌ ചടങ്ങ്.

3 കടലുകൾ സന്ധിക്കുന്ന കരീബിയൻ കടൽ, മെക്സിക്കൻ ഉൾക്കടൽ, അറ്റ്ലാന്റിക്ക് സമുദ്രം ഇത് മൂന്നും ഒന്നിക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദ്വീപായ ക്യൂബയുടെ ട്രേഡ് കമ്മീണർ ആയി ഒരു മലയാളി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. അഡ്വ. കെ.ജി. അനിൽകുമാറിന്റെ ഐ.സി.എൽ ഫിൻകോർപ്‌ നേടിയിരുന്ന ദേശവ്യാപകമായ വിജയവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഇപ്പോൾ ചുവടുറപ്പിച്ചപ്പോൾ കിട്ടിയ സ്വീകാര്യതയും ഇന്ത്യ- ക്യൂബ വ്യാപാര ബന്ധത്തിന് കൂടുതൽ തിളക്കം നൽകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ക്യൂബയുടെ ഇന്ത്യൻ അംബാസിഡർ അലേജൻഡ്രോ സിമൻസ്‌മാരിൻ നാളെ തിരുവനന്തപുരത്ത്‌ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ക്യൂബൻ എംബസി ഡെപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷൻ ഏബൽ അബല്ലെ ഡെസ്‌പെയിൻ, ഇന്ത്യൻ ഇക്കണോമിക്സ്‌ ട്രേഡ്‌ ഓർഗനൈസേഷൻ പ്രസിഡന്റ്‌ ഡോ. ആസിഫ്‌ ഇക്‌ബാൽ എന്നിവർ വിശിഷ്ടാതിഥികളാകും. ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ്‌ കൗൺസിൽ ഡയറക്ടർ വാലി കാഷ്‌വി അധ്യക്ഷത വഹിക്കും.