ആഭ്യന്തര വിപണിയിലെത്തുന്ന ഭക്ഷ്യ സാധനങ്ങൾ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശക്തമായ നടപടി…

0
124 views

ഖത്തർ: പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി ഖത്തർ. ഹലാൽ ഭക്ഷ്യ സാങ്കേതിക ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു നിരോധനവുമായി ഖത്തർ മുന്നോട്ടു വന്നിരിക്കുന്നത്. ഗൾഫ് സഹകരണ കൗൺസിലിന്റെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങളും മതപരമായ അഭിപ്രായങ്ങളും സ്വീകരിച്ചാണ് പ്രാണികൾ അല്ലെങ്കിൽ അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ, സപ്ലിമെന്റുകൾ എന്നിവയുടെ ഉപയോഗം രാജ്യത്ത് നിരോധിച്ചത്.

ഖത്തറിലെ ആഭ്യന്തര വിപണിയിൽ എത്തുന്ന ഭക്ഷ്യ സാധനങ്ങൾ ഹലാൽ മാനദണ്ഡങ്ങൾ പാലിക്കണം. ഭക്ഷ്യ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുടെ ഉറവിടം കൃത്യമായി നിർണയിക്കാൻ രാജ്യാന്തര ലബോറട്ടറികളിൽ എത്തിച്ച് വിശദമായ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.