ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’​നാ​ലാം പ​തി​പ്പ് ഫെ​ബ്രു​വ​രി 24ന്.,

0
28 views

ദോ​ഹ: വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഓ​ട്ട​ക്കാ​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ’​നാ​ലാം പ​തി​പ്പ് ഫെ​ബ്രു​വ​രി 24ന്. ​രാ​ജ്യ​ത്തെ അ​ഭി​മാ​ന​ക​ര​മാ​യ ക്രോ​സ് ക​ൺ​ട്രി പോ​രാ​ട്ട​വേ​ദി​ക​ളി​ലൊ​ന്നാ​യി മാ​റി​യ ഖ​ത്ത​ർ റ​ൺ, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലേ​ക്ക് ആ​ളു​ക​ളെ വ​ഴി​ന​ട​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ക്കു​റി 60ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 700ലേ​റെ താ​ര​ങ്ങ​ളാ​ണ് ഖ​ത്ത​ർ റണ്ണിന്റെ മ​ത്സ​ര​ക്ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

പ്ര​ഫ​ഷ​ന​ലു​ക​ളും പേ​രു​കേ​ട്ട അ​ത്‍ല​റ്റു​ക​ളും വി​വി​ധ സ​മൂ​ഹ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള കാ​യി​ക പ്രേ​മി​ക​ൾ മാ​റ്റു​ര​ക്കാ​നി​റ​ങ്ങും. 24ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​സി​ൽ മു​ഴ​ങ്ങു​ന്ന പോ​രാ​ട്ട​ത്തി​ലേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി. ആ​ഗോ​ള കാ​യി​ക​ഭൂ​പ​ട​ത്തി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ ഖ​ത്ത​റി​ന്‍റെ ആ​സ്ഥാ​ന ഭൂ​മി​ക​യാ​യ അ​ൽ ബി​ദ പാ​ർ​ക്കി​ലാ​ണ് നാ​ലാം പ​തി​പ്പി​ന് അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്.

കാ​യി​ക പ്രേ​മി​ക​ളു​ടെ നി​റ​സാ​ന്നി​ധ്യ​വും അ​തി​രു​ക​ളി​ല്ലാ​ത്ത ആ​വേ​ശ​വും സ​മ​ന്വ​യി​ക്കു​ന്ന ഹ്ര​സ്വ-​ദീ​ർ​ഘ ദൂ​ര ട്രാ​ക്കി​ൽ ഇ​ക്കു​റി​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. കു​ട്ടി​ക​ളു​ടെ പ്രൈ​മ​റി-​സെ​ക്ക​ൻ​ഡ​റി പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. 40നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് മാ​സ്റ്റേ​ഴ്സി​ൽ മ​ത്സ​രി​ക്കാം. 17 മു​ത​ൽ മു​ക​ളി​ൽ പ്രാ​യ​ക്കാ​ർ​ക്ക് ഓ​പ​ൺ വി​ഭാ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കാം. ഏ​ഴു മു​ത​ൽ 10 വ​രെ പ്രാ​യ​മു​ള്ള​വ​ർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലും, 11 മു​ത​ൽ 16 വ​രെ പ്രാ​യ​ക്കാ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും. ഫി​നി​ഷ് ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം ആ​ക​ർ​ഷ​ക​മാ​യ മെ​ഡ​ൽ ല​ഭി​ക്കും. ഇ​ല​ക്ട്രോ​ണി​ക് ബി​ബു​ക​ൾ വ​ഴി​യാ​ണ് സ​മ​യ​വും വേ​ഗ​വു​മ​ട​ക്കം റ​ണ്ണ​ർ​മാ​രു​ടെ പ്ര​ക​ട​നം അ​ട​യാ​ള​​പ്പെ​ടു​ത്തു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി മാ​സ്റ്റേ​ഴ്സ്, ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളു​ണ്ട്. 10 കി.​മീ., അ​ഞ്ച് കി.​മീ., മൂ​ന്ന് കി.​മീ. ദൂ​ര വി​ഭാ​ഗ​ങ്ങ​ളി​ൽ 16 കാ​റ്റ​ഗ​റി​ക​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും. 10 കി.​മീ., അ​ഞ്ച് കി.​മീ. ഇ​ന​ങ്ങ​ളി​ൽ ഓ​പ​ൺ, മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും മ​ത്സ​ര​മു​ണ്ട്. മൂ​ന്ന് കി.​മീ ഇ​ന​ത്തി​ൽ ഓ​പ​ൺ, മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​നി​ത​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പു​റ​​മെ, ജൂ​നി​യേ​ഴ്സി​നും മ​ത്സ​ര​മു​ണ്ടാ​കും.

ജൂ​നി​യേ​ഴ്സി​ൽ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി സെ​ക്ക​ൻ​ഡ​റി, പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. മി​നി കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ ഏ​ഴു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വെ​വ്വേ​റെ മ​ത്സ​ര​മു​ണ്ടാ​കും. ഖ​ത്ത​ർ റ​ണ്ണി​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ര​സ​ക​ര​വും ആ​ക​ർ​ഷ​ക​വു​മാ​യ ഫ​ൺ ഗെ​യി​മു​ക​ളും അ​ര​ങ്ങേ​റും.

ഇ​ന്ത്യ, ഖ​ത്ത​ർ, ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, യു​ക്രെ​യ്ൻ, ന്യൂ​സി​ല​ൻ​ഡ്, ഫി​ലി​പ്പീ​ൻ​സ്, തു​നീ​ഷ്യ, ജ​ർ​മ​നി, റ​ഷ്യ, പാ​കി​സ്താ​ൻ, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഓ​ട്ട​ക്കാ​രാ​ണ് പ​തി​വാ​യി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക് 5566 1334, 7720 0890 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. വാ​ർ​ത്ത​ക്കൊ​പ്പം ചേ​ർ​ത്ത ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ഖ​ത്ത​ർ റ​ണ്ണി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം.