ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്..

0
20 views
Alsaad street qatar local news

ദോഹ: ഖത്തറിനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിലുള്ള ഗതാഗത ലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏകീകൃത ഇലക്ട്രോണിക് സംവിധാനം 2023 ഫെബ്രുവരി 8 ബുധനാഴ്ച മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

ഏകീകൃത ഇലക്ട്രോണിക് സംവിധാനം വഴി രണ്ടിലേത് രാജ്യത്ത് ട്രാഫിക് ലംഘനം രേഖപ്പെടുത്തിക്കഴിഞ്ഞാലും ഡ്രൈവർക്ക് തത്സമയം മൊബൈൽ ഫോണിൽ ടെക്സ്റ്റ് സന്ദേശം ലഭിക്കും.

കൂടാതെ ആതിഥേയ രാജ്യത്ത് അടയ്ക്കേണ്ട പിഴകൾ ഏത് രാജ്യത്തും നേരിട്ട് ഇലക്ട്രോണിക് ആയി അടയ്ക്കാൻ അനുവദിക്കുകയും ചെയ്യും. ഖത്തറിലും യു എഇ യിലും ഒരു പോലെ വാഹനമോടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്ക് സംവിധാനം ഗുണകരമാവും.