ഓൺലൈൻ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഡിജിപോൾ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു. 

0
26 views

ദോഹ. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യൻ കൾചറൽ സെന്റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബലവന്റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്റർ എന്നിവയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടു ക്കുന്നതിനുള്ള ഓൺലൈൻ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഡിജിപോൾ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു.

ഫെബ്രുവരി 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് ഉച്ച കഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണിവരെ നടക്കും. എല്ലാ വോട്ടർമാരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡിജിപോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.