ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച.

0
75 views

ഖത്തറിൽ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം മാർച്ച് 23 വ്യാഴാഴ്ച. ഇസ്‌ലാമിക ഹിജ്‌റി കലണ്ടറിലെ ഒരു മാസത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കലയെ ഇന്ന് ചൊവ്വാഴ്ച (മാർച്ച് 21) രാത്രി കണ്ടില്ലെന്ന് ചന്ദ്രദർശന സമിതികൾ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് റമദാൻ വ്രതാരംഭം വ്യാഴാഴ്ച മാർച്ച് 23 ആണെന്ന് ഉറപ്പിച്ചത്.

ഒരു ടെലിവിഷൻ പ്രഖ്യാപനത്തിലാണ് , ഔഖാഫിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി തങ്ങൾ ഇതുവരെ ചന്ദ്രക്കല കണ്ടിട്ടില്ലെന്നും വിശുദ്ധ മാസത്തിന്റെ ആരംഭം വ്യാഴാഴ്ച ആണെന്നും പ്രസ്താവിച്ചത്.