ഇനി ഖത്തറിലെ തൊഴിൽ നിയമങ്ങളും പരാതികളും വാട്സാപ്പിലൂടെയും…

0
70 views
qatar_labour_whatsapp_number_doubt_news

തൊഴില്‍ നിയമത്തെക്കുറിച്ചും നിയമത്തില്‍ വന്ന ഭേദഗതികളെക്കുറിച്ചും അറിയാന്‍ ഖത്തർ ഓട്ടോമേറ്റഡ് വാട്ട്‌സാപ്പ് സേവനം ആരംഭിച്ചു. ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് ഖത്തര്‍ തൊഴില്‍ മന്ത്രാല യവുമായി സഹകരിച്ചാണ് സേവനം ഈ ഒരുക്കിയിരിക്കുന്നത്. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഈ നമ്പറിൽ വാട്സാപ്പിലൂടെ ബന്ധപ്പെടാവുന്നതാണ്.

വാട്ട്‌സാപ്പ് വഴി സംശയങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടി ബന്ധപ്പെടേണ്ടത് 0097460060601 എന്ന നമ്പറിലേക്ക് ആണ് . മലയാളം, ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, നേപ്പാളി എന്നീ ആറ് ഭാഷകളില്‍ സേവനം നിലവിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ ആവശ്യമായ ഭാഷ തിരഞ്ഞെടുക്കുന്നതിനും അറിയേണ്ട സേവനം തിരഞ്ഞെടുക്കുന്നതിനും ചാറ്റിൽ സൂചിപ്പിക്കുന്ന നിശ്ചിത നമ്പറുകള്‍ ടൈപ്പ് ചെയ്ത് മറുപടി അയച്ചാല്‍ മതിയാവും. വാട്സ്ആപ്പ് മെസ്സേജ് ചെയ്യുവാനുള്ള ലിങ്ക് https://wa.me/97460060601