മെയ് 12 ന്റെ അമീർ കപ്പ് ഫൈനൽ ടിക്കറ്റ് വിൽപ്പന തുടങ്ങി

0
12 views
Ameer Cup

മെയ് 12 ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം 7:00 മണിക്ക് ആരംഭിക്കുന്ന ഫൈനലിന്റെ ടിക്കറ്റ്ലോഞ്ച് പ്രഖ്യാപിച്ചു . ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) ആണ് ടിക്കറ്റ് ലോഞ്ച് പ്രഖ്യാപിച്ചത്. ഫൈനൽ അൽ സദ്ദും അൽ അറബിയും തമ്മിലാണ്.

QR10, 30, 50 വിലയുള്ള മത്സര ടിക്കറ്റുകൾ QFA വെബ്‌സൈറ്റിൽ (tickets.qfa.qa) ആണ് ലഭ്യമാവുക. ഒരുആരാധകന് പരമാവധി 6 ടിക്കറ്റുകൾ വരെയാണ് വാങ്ങാൻ സാധിക്കുക.

ടിക്കറ്റുകൾ ഓണ്ലൈൻ ആയി വാങ്ങാൻ, ഒരു വിസ അല്ലെങ്കിൽ മാസ്റ്റർകാർഡ് ഉപയോഗിക്കണം. വാങ്ങൽപ്രക്രിയയുമായോ രജിസ്ട്രേഷനുമായോ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, ആരാധകർക്ക്ബന്ധപ്പെടാം: tickets@qfa.qa.