ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി..

0
10,344 views

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ പരേതനായ അബ‍്‍ദുല്‍ ഖാദര്‍ – ഇയ്യാത്തുമ്മ ദമ്പതികളുടെ മകന്‍ സൈനുദ്ദീന്‍ ആബിദീന്‍ (62) ആണ് മരിച്ചത്. ഒരാഴ്ചയായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

43 വര്‍ഷമായി പ്രവാസിയായിരുന്ന സൈനുദ്ദീന്‍ അല്‍ ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു. സി.ഐ.സി അല്‍ ഖോര്‍ നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ – നൂര്‍ജഹാന്‍. മക്കള്‍ – ഫാഇസ്, മുഫിദ, അംന. മരുമക്കള്‍ – ആഷിഖ് (ഖത്തര്‍), തസ്‍നി.