ഈദ് അൽഫിത്തർ ഖത്തർ ലൈവ് 2023..

0
49 views

അറബ് സംഗീത ഇതിഹാസം തമർ ഹോസ്നി, ഡിജെ റോഡിനൊപ്പം ‘ഈജിപ്ഷ്യൻ നൈറ്റ്’ എന്ന പേരിൽ ദോഹയിൽ സംഗീത പരിപാടി അവതരിപ്പിക്കും. ഈദ് അൽഫിത്തർ കാലത്ത് ഖത്തർ ലൈവ് 2023 ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.

2023 ഏപ്രിൽ 22 രാത്രി 9 മണിക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ (ക്യുഎൻസിസി) അൽ മയാസ്സ തിയേറ്ററിലാണ് പരിപാടി. വിർജിൻ മെഗാസ്റ്റോറിൽ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ടിക്കറ്റുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഗോൾഡ്, പ്ലാറ്റിനം, വിഐപി, വില C. 200 QR, QR400, QR600 എന്നിങ്ങനെയാണ്.