ഈദുൽ ഫിത്തർ : ഖത്തറിൽ ശുചിത്വം നിലനിർത്താൻ 2500ലധികം ജീവനക്കാരും നൂറുകണക്കിന് വാഹനങ്ങളും സജ്ജമായി.

0
134 views

ഖത്തറിൽ ഈദുൽ ഫിത്തറിനിടെ പ്രാർത്ഥനാ മൈതാനങ്ങൾ വൃത്തിയാക്കാനും പൊതു സ്ഥലങ്ങളിൽ ശുചിത്വം പാലിക്കാനും 2500 തൊഴിലാളികളെയും 300 ഉപകരണങ്ങളും വാഹനങ്ങളും വിന്യസിച്ചതായി റിപ്പോർട്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗമാണ് ഈ തയ്യാറെടുപ്പുകൾക്ക് മുന്കയ്യെടുക്കുന്നത്.

ഈദുൽ ഫിത്തറിന് മുന്നോടിയായി ചിലർ വീട്ടുപകരണങ്ങൾ മാറ്റുന്നതിനാൽ ഉപയോഗിച്ച വീട്ടുപകരണങ്ങൾ പോലുള്ള വലിയ വലിപ്പത്തിലുള്ള ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക വാഹനങ്ങൾ തയ്യാറാക്കിയതായി ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഖ്ബിൽ മധൂർ അൽ ഷമ്മാരി പറഞ്ഞു.

ഈദ് ആഘോഷവേളയിൽ ധാരാളം ആളുകളെ ആകർഷിക്കുന്ന നിരവധി റോഡുകൾ, ബീച്ചുകൾ പോലുള്ള പൊതു സ്ഥലങ്ങൾ, പൊതു പാർക്കുകൾ എന്നിവയിലായിരിക്കും ശുചീകരണ പ്രവർത്തനത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.